ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ പുരസ്കാരം കലാ സാംസ്കാരിക പ്രവർത്തകനും കവിയുമായ എം.വി എസ് പൂക്കാടിന് സമർപ്പിച്ചു. അനുസ്മരണ സമ്മേളനം കണ്ണൂർ ഫാമിലി കോർട്ട് ജില്ലാ ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡൻ്റ് കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ശശികുമാർ പാലക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ യു.പി. സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച വിദ്യാർത്ഥികൾക്കുള്ള പ്രചോദന മുദ്ര പുരസ്കാരം ശിവദാസ് ചേമഞ്ചേരി വിതരണം ചെയ്തു. അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, പ്രസംഗമത്സര വിജയികൾക്കുള്ള ഉപഹാരം യു.കെ. രാഘവൻ വിതരണം ചെയ്തു. എം.വി.എസ്. പൂക്കാട്, കെ.പി. ഉണ്ണിഗോപാലൻ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു.
