പൊന്നിയൻ സെൽവൻ്റെ രണ്ടാം ഭാഗം PS-2 കേരള ലോഞ്ചിനൊരുങ്ങി കൊച്ചി

സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയൻ സെൽവൻ്റെ രണ്ടാം ഭാഗം PS-2 കേരള ലോഞ്ചിനൊരുങ്ങി കൊച്ചി. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ മറ്റൊരു തലത്തിൽ എത്തിച്ച മണിരത്‌നം ചിത്രം പൊന്നിയൻ സെൽവം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

വൈകീട്ട് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ കൊച്ചിയിൽ എത്തി. ചിയാൻ വിക്രം, തൃഷ, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെ വലിയ ആഘോഷത്തോടെയാണ് ആരാധകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരവേറ്റത്. സംവിധായകൻ മണിരത്‌നവും സിനിമയിലെ താരങ്ങളും വൈകീട്ട് ആറിന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രേക്ഷകരെ കാണാനെത്തും. വൈകീട്ട് നടക്കുന്ന കേരള ലോഞ്ച് മെഗാ ഇവന്റിൽ തികച്ചും സൗജന്യമായാണ് പ്രവേശനം.

