KOYILANDY DIARY.COM

The Perfect News Portal

പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ താത്കാലികമായി അടച്ചിടും

.

പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ [24. 10. 2025] ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. തലസ്ഥാനത്തിന്‍റെ മലയോരങ്ങളിലടക്കം കനത്ത കാറ്റും മഴയും അനുഭവപ്പെട്ടതോടെയാണ് ഈ തീരുമാനം.

 

തലസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും മഴ തകർത്ത് പെയുതുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കൂടിയാണ് പൊൻമുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചത്.

Advertisements

 

 

പൊൻമുടിയിൽ നിന്ന് വരയാടുമോട്ടയിലേക്ക് ഒരു ദിവസം മു‍ഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ് ലഭ്യമാണ്. നിത്യഹരിത ഷോല വനങ്ങളിലൂടെ 1100 മീറ്റർ ഉയരമുള്ള മല കയറുന്നതിന് ഗൈഡുകളുടെ സഹായവും ഉണ്ടാകും. മലകളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകളാണ് ട്രക്കിങ് ക‍ഴിഞ്ഞാൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

 

നവംബർ – മെയ് മാസങ്ങളാണ് ട്രക്കിംഗിന് അനുയോജ്യമായ സമയം. രാവിലെ 07.30 നാണ് ട്രക്കിങ് ആരംഭിക്കുന്നത്. 12 മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിംഗിന് പങ്കെടുക്കുന്നവർക്കൊപ്പം രണ്ട് ഗൈഡുകളും ഉണ്ടാകും. പാക്കേജ് ലഭിക്കുന്നതിനായി മുൻകൂട്ടി ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാണ് പാക്കേജിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകൾ താമസിക്കുന്ന വരയാടുമൊട്ടയിലേക്കുള്ള യാത്രക്കിടയിൽ അപൂർവ്വമായിട്ടാണെങ്കിലും വരയാടുകളെയും കാണാൻ സാധിക്കും.

Share news