KOYILANDY DIARY.COM

The Perfect News Portal

ക്രിപ്റ്റോ കറൻസിക്ക്‌ തടയിട്ട്‌ പൊലീസിന്റെ ‘സോഫ്റ്റ്‌ ’ പ്രതിരോധം

തിരുവനന്തപുരം: ഓൺലൈൻ വ്യാപാരത്തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലൂടെ രാജ്യത്തിന്‌ പുറത്തെത്തിക്കുന്നത്‌ തടയാൻ സോഫ്‌റ്റ്‌വെയർ ആയുധമൊരുക്കി പൊലീസ്‌. ക്രിപ്റ്റോ കറൻസി വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ സോഫ്‌റ്റ്‌വെയർ സഹായത്തോടെ പ്രതിരോധമൊരുക്കുന്നത്‌. ഇതിനായി പൊലീസുദ്യോഗസ്ഥർക്കുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ക്രിപ്റ്റോ കറൻസി അന്വേഷണ സെൽ രൂപീകരിക്കാനും ആലോചനയുണ്ട്‌.

ഓൺലൈൻ തട്ടിപ്പുകാർ പണം രാജ്യത്തിന്‌ പുറത്തേയ്‌ക്ക്‌ എത്തിക്കാൻ ക്രിപ്‌റ്റോ കറൻസിയെയാണ്‌ ആശ്രയിക്കുന്നത്‌. കീ നമ്പർ മാത്രം ഉപയോഗിച്ചുള്ള ഇടപാടായതിനാൽ തട്ടിപ്പുകാരിലേക്ക്‌ എത്താനാകുന്നില്ല. ബാങ്കുകൾക്ക്‌ പോലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിൽ തട്ടിപ്പുകാരെ പൂട്ടാനാണ്‌ പുതിയ ചെയിൻ അനാലിസിസ്‌ സോഫ്‌റ്റ്‌വെയർ എന്ന ആശയത്തിലേക്ക്‌ പൊലീസ്‌ കടന്നത്‌.

 

Share news