തിരുവങ്ങൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14.42 ഗ്രാം എംഡിഎംഎ പിടികൂടി
കൊയിലാണ്ടി: തിരുവങ്ങൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 14.42 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ പോങ്ങോട്ട് പറമ്പ് സലീമിന്‍റെ മകന്‍ മുഹമ്മദ് ആഷിൽ (25) ആണ് പിടിയിലായത്. കോഴിക്കോട റൂറൽ SP യുടെ ഡാൻസാഫ് അംഗങ്ങളും, കൊയിലാണ്ടി പോലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് സംഭവം.
.

.
കൊയിലാണ്ടി സി.ഐ സുമിത്ത്കുമാർ, എസ്ഐ.മാരായ സുജിലേഷ്, ഗിരീഷ്.കെ.പി, എഎസ്ഐ മനോജ്, വിജു വാണിയംകുളം, നിഖിൽ എന്നിവരും, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ. ഷാജി വിവി. ബിനീഷ്, സിപി.ഒ ശോഭിത്ത്, അഖിലേഷ്, ഷാംജിത്ത്, അതുൽ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് MDMA പിടിച്ചെടുത്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.



