KOYILANDY DIARY.COM

The Perfect News Portal

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

.

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേശ്വർ പ്രതികരിച്ചു. കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.

 

കസ്റ്റഡിയിൽ തീരുമാനമായ ശേഷമേ ജാമ്യ ഹർജി പരിഗണിക്കു. കേസിനാസ്പദമായ കാരവാൻ കണ്ടെത്തണം. അതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യഹർജിയെ എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണം എന്ന് പ്രോസിക്യൂഷൻ. തൊഴിലടത്തിൽ ഒരു സ്ത്രീക്കും ഇതുണ്ടാകരുത്. യുവതി കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണ്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. കരഞ്ഞുകൊണ്ട് യുവതി പുറത്തേക്ക് ഇറങ്ങി വന്നു.

Advertisements

 

ഷൂട്ടിങ് സെറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാം. എതിർവശത്ത് നിൽക്കുന്നത് ഗുരുസ്ഥാനീയൻ ആണെന്ന് യുവതി മൊഴി നൽകി. ഇക്കാര്യം യുവതിക്ക് വലിയ വേദനയും വെല്ലുവിളിയായി തോന്നിയെന്നും കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ഡി സി പി അശ്വതി ജിജി. രണ്ട് ദിവസമായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത്തിനെ രക്ഷപ്പെടാൻ ശ്രമിച്ചവരെയും പ്രതികളാകും. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സിനിമ സെറ്റിലുള്ളവരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.

 

 

 

Share news