KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ ക്ലബ്ബിൽ തോക്ക്‌ ചൂണ്ടിക്കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്‌ ഓഫീസേഴ്സ്‌ ക്ലബ്ബിൽ മദ്യ ലഹരിയിൽ തോക്ക്‌ ചൂണ്ടിക്കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിക്കെതിരെ കേസ്‌. ഉള്ള്യേരി സ്വദേശി സുധീന്ദ്രനെതിരെയാണ്‌ പൊലീസ് കേസെടുത്തത്‌. ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നത്‌. തിരുത്തിയാട്‌ ഓഫീസേഴ്സ്‌ ക്ലബ്ബിൽ ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നത്‌. സുധീന്ദ്രൻ എന്നയാൾ മദ്യപിച്ച്‌ പ്രശ്നങ്ങളുണ്ടാക്കിയതാണ് തുടക്കം. ശരീരത്തിൽ ഒളിപ്പിച്ച തോക്ക്‌ പുറത്തെടുത്ത്‌ പിന്നീട്‌ ഭീഷണി മുഴക്കുകയായിരുന്നു.

ഇതോടെ ക്ലബിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെയാണ്‌ സ്ഥിതി ശാന്തമായത്‌. ഇതിനിടെ ഇയാൾ പല തവണ തോക്കുമായി മറ്റുള്ളവർക്ക്‌ നേരെ അസഭ്യം പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സി സി ടിവി ദൃശ്യങ്ങളും മറ്റ്‌ ക്ലബ്‌ അംഗങ്ങളും പകർത്തിയ ദൃശ്യങ്ങളാണ്‌ പ്രചരിക്കുന്നത്‌. ഇയാളുടെ പക്കലുണ്ടായിരുന്നത്‌ എയർ പിസ്റ്റളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുധീന്ദ്രനെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. നടക്കാവ്‌ പൊലീസിൽ ക്ലബ്‌ അംഗം നൽകിയ പരാതിയിൽ ഇന്നലെ രാത്രി ‌കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു.

Share news