KOYILANDY DIARY.COM

The Perfect News Portal

ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ ഓപ്പറേഷൻ റൗണ്ട് അപ്പുമായി പൊലീസ്

.

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പൊലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ റൗണ്ട് അപ്പില്‍’ ഇതുവരെ അറസ്റ്റിലായത് 1663 പേര്‍. ഒളിവില്‍ കഴിഞ്ഞ 972 പ്രതികള്‍ ഉള്‍പ്പെടെ പൊലീസിന്റെ പിടിയിലായി. ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടുന്ന സ്‌പെഷ്യല്‍ ഡ്രൈവാണ് ഓപ്പറേഷന്‍ റൗണ്ട് അപ്പ്. കാപ്പ നടപടികളില്‍ 20 പേരെ കരുതല്‍ തടങ്കലിലാക്കി.

 

30 പേര്‍ക്കെതിരെ നാടുകടത്തല്‍ നടപടികളും തുടങ്ങി. 1343 പേര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്. ഈ മാസം 12 മുതല്‍ 14 വരെ നടന്ന ഓപ്പറേഷനിലാണ് 1663 പേര്‍ അറസ്റ്റിലായത്. എഡിജിപി എച്ച് വെങ്കിടേഷാണ് ഡ്രൈവിന് നേതൃത്വം നല്‍കിയത്.

Advertisements

 

Share news