നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്
നടൻ സിദ്ദിഖിനെതിരെ പത്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പൊലീസ്. സിദ്ദിഖിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, തിരുവനന്തപുരം റേഞ്ച് ഡിഐജി, തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ഇവരിൽ ആരെയെങ്കിലുമോ, മ്യൂസിയം പോലീസിലോ വിവരം അറിയിക്കണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.
