KOYILANDY DIARY.COM

The Perfect News Portal

അഞ്ച് വയസുകാരനെ മർദിച്ചെന്ന് പരാതി; അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ അഞ്ചു വയസ്സുള്ള ആൺകുട്ടിക്ക് അമ്മയുടെയും അമ്മുമ്മയുടെയും ക്രൂരമനം. മർദ്ദന വിവരം പുറത്തിറഞ്ഞത് അംഗൻവാടിയിൽ എത്തിയപ്പോൾ. കുട്ടിയെ സി ഡബ്ല്യുസി ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ചേർത്തലയിലെ അംഗൻവാടിയിൽ എത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയും രക്ഷകർത്താക്കളും ചേർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചത്. കുട്ടിയുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു സ്വന്തം മാതാവും അമ്മുമ്മയും ചേർന്ന് തന്നെ നിരന്തരം മർദ്ദിക്കുമെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു.

ഇതിനു മുൻപും അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീണ്ടും ഇത് ആവർത്തിച്ചതോടെ അംഗൻവാടിയിലെ പി ടി എ ചേർന്ന് ചേർത്തല പൊലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിളിച്ച് കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയാണ് എന്ന് സ്ഥിരീകരിച്ചു. പിന്നീട് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. നേരത്തെ പിതാവ് കുട്ടിയെ മർദ്ദിക്കുമായിരുന്നു. മർദ്ദനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പിടിഎ ഇടപെട്ടതോടുകൂടിയാണ് കുട്ടിയെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചത്.

Share news