പോലീസ് റൂട്ട് മാർച്ച് നടത്തി
കൊയിലാണ്ടി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചത്. സെൻസീറ്റീവായ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും. കൂടാതെ മറ്റ് ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ ടീം എത്തുമെന്ന് റൂറൽ എസ്പി അറിയിച്ചു. തെരഞ്ഞെടുപ്പിനായി കൺട്രോൾറും തുറന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 9497 924889 നമ്പറിൽ ബന്ധപ്പെടണമെന്ന് റൂറൽ എസ്പി കെ ഇ ബൈജു അറിയിച്ചു.




