KOYILANDY DIARY.COM

The Perfect News Portal

അതിഥിത്തൊഴിലാളിയ്ക്ക് താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്

അതിഥിത്തൊഴിലാളിയ്ക്ക് താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്. എറണാകുളം പിറവത്താണ് 500 രൂപ മാസവാടക വാങ്ങി അതിഥി തൊഴിലാളിയെ വീട്ടുടമസ്ഥന്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തുകയും തുടര്‍ന്ന് യുവാവിന് താമസമൊരുക്കിയിരുന്ന പട്ടിക്കൂട് താഴിട്ട് പൂട്ടുകയും ചെയ്തു. ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് പട്ടിക്കൂട്ടില്‍ താമസിച്ചിരുന്നത്. 500 രൂപ മാസവാടകയ്ക്കാണ് ഉടമസ്ഥന്‍ അതിഥി തൊഴിലാളിക്ക് പട്ടിക്കൂട് നല്‍കിയത്.

ഉടമസ്ഥന്റെ തന്നെ തൊട്ടടുത്ത വീട്ടില്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ വാടക കൂടുതലായിരുന്നതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് തിരഞ്ഞെടുക്കാന്‍ തയാറായതെന്ന് പൊലീസ് പറഞ്ഞു. കൂടിന്റെ ഗ്രില്‍ വാതില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മറച്ചിരുന്ന നിലയിലായിരുന്നു. ഒരാള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലാണ് കൂടൊരിക്കിയിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Share news