KOYILANDY DIARY.COM

The Perfect News Portal

പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വലതുവാരിയെല്ലിനേറ്റ ആഴത്തിലുള്ള മുറിവ് ആണ് മരണ കാരണം. മൃതദേഹം പുരുഷൻ്റെതെന്നും, ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്നും പൊലീസ് പറഞ്ഞു.

കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നുമാണ് പൊലീസ് നിഗമനം. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മിസ്സിംഗ് കേസുകളും പരിശോധിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പൊലീസത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച പരിശോധന നടത്തി. സൈബർ പൊലീസും പ്രദേശത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ചു. ആളെ തിരിച്ചറിയാത്തതിനാൽ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Share news