പൂക്കാട് വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി

കൊയിലാണ്ടി: പൂക്കാട് വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെ കൊയിലാണ്ടി പോലീസ് അതിസാഹസികമായി പിടിച്ചു. തമിഴ്നാട് തഞ്ചാവൂർ ചെങ്കിപെട്ടി മുത്തു (32) തഞ്ചാവൂർ വല്ലം എംജിആർ നഗർ വിജയൻ (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ ഇവരുടെ കൂടെയുള്ള കൂട്ടുപ്രതിയായ മണി എന്നയാളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂക്കാടും മററിടങ്ങളിലും ഇവർ 3 പേരും ചേർന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

കൊയിലാണ്ടി സിഐ മെൽവിൻ ജോസ്. എസ് ഐ രാജീവൻ. എസ്.സി,പി.ഒ ബിജു വാണിയംകുളം, നിഖിൽ, പന്നിയങ്കര സ്റ്റേഷനിലെ അനൂജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക കോട്ടേഴ്സിൽ താമസിക്കുകയായിരുന്നു ഇവർ. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഒളി സങ്കേതം പോലീസ് മനസ്സിലാക്കിയാണ് കസ്റ്റഡിയിൽ എടുത്തത്.

