KOYILANDY DIARY.COM

The Perfect News Portal

6 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ

കൊയിലാണ്ടി : 6 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ ചേലിയ വലിയ  പറമ്പത്ത് ജയൻ (45) നെ കൊയിലാണ്ടി പോലീസ് പിടികൂടിയത്. കൊയിലാണ്ടി സി.ഐ. എൻ സുനിൽ കുമാറിനും.എസ്.ഐ.എം.എൻ.അനുപിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. അരവിന്ദൻ, .എ.എസ്.ഐ. അഷറഫ്, എം.എസ്.പി.യിലെ സജിത് ലാൽ, അഭിലാഷ്, സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേലിയ ടൗണിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

Share news