വിൽപനക്കായുള്ള കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

കോഴിക്കോട്: വിൽപനക്കായുള്ള കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ ഉമ്മർ ഹൗസിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫവാസിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ കപ്പക്കൽ ജംഗ്ഷനിൽ വെച്ച് 11 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി പ്രദേശത്തു വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.
