വഴിയാത്രക്കാരനെ അക്രമിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: പുതിയാപ്പ ഫുട്‌പാത്തിൽ വെച്ച് പുതിയാപ്പ സ്വദേശിയായ രഞ്ജിത്തിനെ ബൈക്കിന്റെ ചാവി കൊണ്ട് കുത്തിയും, ചവിട്ടിയും പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയായ പുതിയാപ്പ ഇമ്പാരംകണ്ടിതാഴെ വീട്ടിൽ മഹേഷ് എന്ന കുട്ടൂസൻ (30)നെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു..
.

.
2025 മാർച്ച് 13ന് വൈകുന്നേരം പരാതിക്കാരൻ വീടിനു സമീപത്തെ ഫുട്‌പാത്തിലൂടെ നടക്കുമ്പോൾ ഓവർ സ്പീടിൽ ബൈക്കിൽ വന്ന പ്രതി പെട്ടെന്ന് ബൈക്ക് നിർത്തി യാതൊരു പ്രകോപനവും കൂടാതെ പരാതിക്കാരനെ ബൈക്കിന്റെ ചാവി കൊണ്ട് നെഞ്ചിൽ കുത്തുകയും, ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ മുങ്ങി നടന്ന പ്രതി വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് സ്റ്റേഷൻ SI സജിഷ്, SCPO ദീപു, CPO ബിജില മോൾ എന്നിവർ ചേർന്ന് പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
