പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ഇൻക്ലൂസീവ് ചെസ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ഇൻക്ലൂസീവ് ചെസ്സ് ക്ലബ് (Rook Rulers) ഉദ്ഘാടനം ചെയ്തു. പഠനത്തെ പോലെ വളരെ പ്രധാനപ്പെട്ടതാണ് വിനോദങ്ങളും. കുട്ടികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനായി ചെസ് എന്ന കായിക വിനോദം വളരെയേറെ ഫലപ്രദമാണ്. പൊയിൽക്കാവ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബീന കെ സി കരുക്കൾ നീക്കി ചെസ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.

പരിമിതികൾക്കപ്പുറത്തെ കഴിവുകൾ കണ്ടെത്തുന്നതിന് ഇത്തരം വിനോദങ്ങൾ സഹായകരമാണെന്ന് പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു. സ്പെഷൽ എഡുക്കേറ്റർ പ്രശോഭ് എം കെ സ്വാഗതവും സ്കൂൾ അധ്യാപകൻ എൻ എസ് അർജുൻ നന്ദിയും പറഞ്ഞു.
