KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവി ക്ഷേത്ര മഹോത്സവം 2024 മാർച്ച്‌ 13 മുതൽ 18 വരെ

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവി ക്ഷേത്ര മഹോത്സവം 2024 മാർച്ച്‌ 13 മുതൽ 18 വരെ ആചാര അനുഷ്ടാനങ്ങൾക്ക് പ്രാധാന്യം നൽകി ആഘോഷപൂർവ്വം നടത്തുന്നതിനായി ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പുതുക്കുടി ഗോവിന്ദൻ നായരുടെ അധ്യക്ഷതയിൽ 101 അംഗങ്ങൾ ഉൾപ്പെടുന്ന മഹോത്സവ കമ്മിറ്റി രൂപീകരിച്ചു.
പ്രസിദ്ധ വാദ്യ കലാകാരന്മാർ, കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്മാർ, വനമധ്യത്തിൽ പാണ്ടിമേളം, കുടമാറ്റം, ആനയൂട്ട്, വിവിധ കലാ -സാംസ്‌കാരിക പരിപാടികൾ, വെടിക്കെട്ടുകൾ, വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണാഭമായ ആഘോഷ വരവുകൾ, സമുദ്ര തീരത്തെ കുളിച്ചാറാട്ട്, പ്രസാദഊട്ട്, മെഗാ കാർണിവൽ തുടങ്ങിയവ ഇത്തവണ മഹോത്സവത്തിന് മാറ്റ് കൂട്ടും. 
ചെയർമാൻ ഹൽബിത്ത് വടക്കയിൽ, വൈസ് ചെയർമാൻമാർ  സിവി ബാലകൃഷ്ണണൻ, ഡോ. ഒ വാസവൻ, ശശി കോതേരി, ജനറൽ കൺവീനർ ശശീന്ദ്രൻ ഒറവങ്കര, കൺവീനർമാർ നിഷിത്ത്കുമാർ, ശലിത്ത്കുമാർ, വിനോദൻ പാവറുകണ്ടി,  ശിവദാസൻ കാവിൽകുനി, ട്രഷറർ. എക്സിക്യൂട്ടീവ് ഓഫീസർ.
Share news