KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവി ക്ഷേത്ര മഹോത്സവ ധനസമാഹരണ ആരംഭം ഞായറാഴ്ച

പൊയിൽക്കാവ് ക്ഷേത്രമഹോത്സവം 2024 മാർച്ച് 13 മുതൽ 18 വരെ

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ -ദേവി ക്ഷേത്ര മഹോത്സവ ധനസമാഹരണ ആരംഭം ഞായറാഴ്ച നടക്കും. മാർച്ച്‌ 13 മുതൽ 18 വരെയാണ് ക്ഷേചത്ര മഹോത്സവം നടക്കുന്നത്. ഞായറാഴ്ച രാവിലെ 9.30 ന് കിഴക്കേകാവിൽ വൻ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടക്കുക. ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി നടത്തപ്പെടുന്ന ഈ മഹോത്സവത്തിന് വൻ സാമ്പത്തികബാധ്യതയുള്ളതിനാൽ മുഴുവൻ ഭക്തജനങ്ങളുടെയും നിസ്സീമമായ സഹായ സഹകരങ്ങൾ ഉണ്ടാവണമെന്ന് ഉത്സവഘോഷകമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സാമ്പത്തിക സമാഹാര പരിപാടിക്കു ശേഷം ഉച്ചക്ക് 3 മണിക്ക് NIT പ്രൊഫസർമാരുടെ നേതൃത്വത്തിൽ ക്ഷേത്ര വികസനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പരിപാടിയും നടത്തപ്പെടും. പ്രസ്തുത പരിപാടികളിലേക്കു മുഴുവൻ സുമനസ്സുകളളെയും ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്രം ഭരണസമിതി അംഗങ്ങളും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പുതുക്കുടി ഗോവിന്ദൻ നായരും ആഘോഷകമ്മിറ്റി ചെയർമാൻ ഹൽബിത് വടക്കയിലും അറിയിച്ചു.

Share news