കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രവി ചിത്രലിപി ചികിത്സാ സഹായം തേടുന്നു

കൊയിലാണ്ടി: കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രവി ചിത്രലിപി ചികിത്സാ സഹായം തേടുന്നു. സമീപകാലത്താണ് രവിക്ക് ഹൃദ്രോഗവും പക്ഷാഘാതവും പിടിപെട്ട് കിടപ്പിലാകുന്നത്. ഇത് രവിയുടെയും കുടുംബത്തിൻ്റെയും ജീവിതം താളംതെറ്റിച്ചിരിക്കുകയാണ്. അടിയന്തരമായി വേണ്ട ചികിത്സക്കായി ഭീമമായ തുക വേണ്ടിവരുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരും ആശുപത്രി അധികൃതരും പറയുന്നത്. വിലപിടിപ്പുള്ള മരുന്നും, നിത്യ ചിലവുകളും ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

വീട്ടമ്മയായ ഭാര്യ, നഴ്സിംഗ് വിദ്യാർത്ഥിനിയായ ഏക മകൾ എന്നിവരടങ്ങിയ
കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു രവി. കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്ന ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാവാതെ പാതിവഴിയിൽ നിൽക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ചുമരെഴുത്തും ബോർഡ് വർക്കുമായിരുന്നു കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗം ! ഇത്തരത്തിൽ ജോലി ചെയ്ത് ജീവിത ചെലവ് നിവർത്തിച്ചു പോരുന്നതിനിടെ വന്നുപെട്ട ഹൃദ്രോഗവും പക്ഷാഘാതവും രവിയുടെ ജീവിതം ദുരിതക്കയത്തിലേക്ക് എറിയപ്പെട്ടിരിക്കുകയാണ്.


ആവശ്യമായ സഹായങ്ങൾ നൽകി കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭ കൌൺസിലർമാരായ നിജില പറവക്കൊടി, കെ. എം. നന്ദനൻ എന്നിവർ ഭാരവാഹികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ഒക്ടോബർ 10 നുള്ളിൽ സഹായം സ്വരൂപിച്ച് കുടുംബത്തിന് കൈമാറുക എന്നതാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.


ആയതിലേക്ക് ഈ അറിയിപ്പ് കിട്ടുന്ന നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്ന സഹായം നേരിട്ടോ താഴെ കാണുന്ന ബേങ്ക് അക്കൗണ്ടിലേക്ക് Gpay / Phone pay ആയോ അയയ്ക്കാവുന്നതാണ്.

സ്നേഹപൂർവ്വം;
നിജില പറവക്കൊടി (കൺവീനർ)
കെ. എം നന്ദനൻ (ചെയർമാൻ)
ചിത്രലിപി രവി, ചികിത്സാ സഹായ കമ്മറ്റി
IFSC No. FDRL000 1407
Gpay No : 9446833544
KM നന്ദനൻ
ധനലക്ഷ്മി ബേങ്ക്
