സെല്ലി കീഴൂർ എഴുതിയ കവിത.. അന്നും ഇന്നും..

സെല്ലി കീഴൂർ എഴുതിയ കവിത.. അന്നും ഇന്നും..
അന്ന്:
ഉരിയരി കഞ്ഞിയിൽ
പൊള്ളിച്ച വറ്റൽ മുളകിട്ട്
അതിലുപ്പും ചേർത്ത്
കൈതോലപ്പായിലിരുന്നതും മോന്തി
കാറ്റനങ്ങുമ്പോൾ
കണ്ണിമാങ്ങ വീണാലതും കടിച്ച്
ആകാശവാണി സിനിമാപ്പാട്ടും
വയലും വീടും വാർത്തയും കേട്ട്
മഴ വീഴുമ്പോൾ ഇറവെള്ളത്തിൽ
കയ്യും കാലും നനച്ച്
അമ്മാവനോടൊത്ത്
പുഴയിൽ കുളിച്ച്.
ഇന്ന്:
നൂഡിൽസും പിസ്‌തയും ബർഗറും ഫ്ലാറ്റിനുളളിൽ
മനംമടുപ്പിക്കുമ്പോൾ
സ്റ്റാർ ഹോട്ടലിലെ പൂളിൽ
മുങ്ങാം കുഴിയിടുമ്പോൾ
ആധുനിക സാങ്കേതികവിദ്യ
ലോകം മുന്നിൽ തരുമ്പോൾ
ഞാനറിയുന്നു
കണ്ണിമാങ്ങ ചുണയുടെ ചുവ
എന്റെ ലോകം തുറന്നു തന്ന ആകാശവാണി
ഇതെല്ലാം ഞാൻ തിരിച്ചറിയുന്നു..
…സെല്ലി കീഴൂർ…
