ഒരു വർഷമായി പണം മുടങ്ങിക്കിടക്കുന്ന പി എം കിസാൻ ഗുണഭോക്താക്കൾ കൃഷിഭവനുമായി ബന്ധപ്പെടണം
കൊയിലാണ്ടി: ഒരു വർഷമായി പണം മുടങ്ങിക്കിടക്കുന്ന പി എം കിസാൻ ഗുണഭോക്താക്കൾ കൊയിലാണ്ടി നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടണം. ഇ-കെവൈസി, ലാൻഡ് വെരിഫിക്കേഷൻ, കർഷക റജിസ്ട്രേഷൻ എന്നിവ ചെയ്തിട്ടും കഴിഞ്ഞ ഒരു വർഷമായി പൈസ മുടങ്ങികിടക്കുന്നവരാണ് നികുതി ശീട്ട്, ആധാർ കാർഡ്, ആധാരം, പ്രെസെൻ്റ് സ്റ്റാറ്റസ് പ്രിൻ്റ് (അക്ഷയയിൽ നിന്നെടുത്തത്) എന്നിവയുമായി സപ്റ്റംബർ 26ന് ചൊവ്വാഴ്ച രാവിലെ 10.30ന് കൊയിലാണ്ടി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

പ്രത്യേക ശ്രദ്ധയ്ക്ക്
- 1. കഴിഞ്ഞ (21.08.2023) ക്യാമ്പയിനിൽ വന്ന് രേഖകൾ സമർപ്പിച്ചവർ വരേണ്ടതില്ല.
- 2.പുതുതായി അപേക്ഷിച്ചവർ വരേണ്ടതില്ലെന്ന് കൃഷിഓഫീസർ
- അറിയിച്ചു.

കൊണ്ടുവരേണ്ട രേഖകൾ
- 1. ആധാർ കാർഡ് കോപ്പി
- 2. നികുതി രസീത് കോപ്പി
- 3. ആധാരം
- 4. പി എം കിസാൻ ബെനിഫിഷറി സ്റ്റാറ്റസ് (PM Kisan beneficiary status) പ്രിൻ്റ് അക്ഷയ കേന്ദ്രങ്ങളിൽ നിന്നും എടുത്തുവരേണ്ടതാണ്.
