KOYILANDY DIARY

The Perfect News Portal

പ്ലസ് ടു 82.95 ശതമാനം വിജയം; 33815 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. 432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്.  കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്‌ വിജയ ശതമാനം. 33815 പേർ ഫുൾ എ പ്ലസ്‌ നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ്‌ പത്തനംതിട്ട ജില്ല (76.59) യിലുമാണ്‌. ജൂൺ 21 മുതൽ സേ പരീക്ഷ നടത്തും.വിഎച്ച്എസ്സിയിൽ 78.39 ശതമാനമാണ് വിജയം .

77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ്‌ ഗ്രൂപ്പിൽ 87.31  ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 82.75 ശതമാനവുമാണ്‌ വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.

Advertisements