കോതമംഗലം ശിശു ഭവനിൽ കളി ഉപകരണങ്ങൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവ വിതരണം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നഗരസഭയിലെ കോതമംഗലം ശിശു ഭവന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കളി ഉപകരണങ്ങൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ കെ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ദൃശ്യ .എം, കെ. കെ ദാമോദരൻ, വേണുഗോപാൽ കടവണ്ണൂർ
ഗോപാലകൃഷ്ണൻ, ശിശു ഭവൻ അധ്യാപിക ഗീത എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ സ്വാഗതവും
ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി. കെ നന്ദിയും പറഞ്ഞു.
ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി. കെ നന്ദിയും പറഞ്ഞു.




