KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ കോഴ്‌സുകൾക്ക്‌ പ്ലാറ്റ്‌ഫോം; ബിരുദ പഠനം ഇനി സ്‌മാർട്ട്

.

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന്‌ കേരളത്തിന് സ്വന്തമായി പുതിയ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. ബിരുദ കോഴ്സുകൾ പഠിക്കുന്നവർക്ക് ഓൺലൈൻ കോഴ്സുകൾക്കായാണ് കെ ലേൺ എന്ന പേരിൽ പ്ലാറ്റ്ഫോം തുടങ്ങുന്നത്. യുജിയുടെ ‘സ്വയം -മൂക്’ പ്ലാറ്റ് ഫോം മാതൃകയിലാകും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്ലാറ്റ്ഫോം പ്രവർത്തിക്കുക.

 

രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഇത്രയും വിപുലമായി ഓൺലൈൻ കോഴ്‌സുകൾക്ക്‌ സ്വന്തമായി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് ആദ്യമാണെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അധ്യാപകർക്ക് അവരവരുടെ മേഖലയിൽ ഓൺലൈൻ ആയോ ഹൈബ്രിഡ് രീതിയിലോ പ്ലാറ്റ്ഫോം വഴി കോഴ്സുകൾ (സിഗ്നേച്ചർ കോഴ്സുകൾ) നൽകാം.

Advertisements

 

Share news