നേപ്പാളിൽ വിമാനം തകർന്നു വീണു; 5 പേർ മരിച്ചു

നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യവേ വിമാനം തകർന്നു വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ജീവനക്കാരുൾപ്പടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. വിമാനത്തിന്റെ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

