പട്ടികജാതി യുവാവിനെ ജാതി പേര് വിളിച്ച് അക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പികെഎസ് പ്രതിഷേധിച്ചു

കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പികെഎസ് കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതി ക്ഷേമസമിതി പ്രവർത്തകനായ വെള്ളിലാട്ട് മീത്തൽ അരുണിനെയാണ് വെള്ളിലാട്ട് താഴ ഉണ്ണികൃഷ്‌ണൻ എന്നയാൾ അകാരണമായി അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തത്.
.

.
ജാതി അധിക്ഷേപം നടത്തിയ വെള്ളിലാട്ട് താഴ ഉണ്ണികൃഷ്‌ണനെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചേർത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.
.

.
പി കെ എസ് സെൻട്രൽ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് ടി വി ദാമോദരൻ, സെക്രട്ടറി രാജു എൻ കെ എന്നിവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വിധത്തിൽ ജാതി ചിന്ത വെച്ചു പുലർത്തുന്നവരെ ഒറ്റപെടുത്തുവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.
