KOYILANDY DIARY.COM

The Perfect News Portal

“സനാതന ധർമ്മം ധർമ്മമോ അധർമ്മമോ” എന്ന വിഷയത്തിൽ പി.കെ.എസ് സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഡോ. ബി. ആർ അംബേദ്‌കർ 134-ാം ജന്മജയന്തി ആചരണത്തിന്റെ ഭാഗമായി പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സനാതന ധർമ്മം ധർമ്മമോ അധർമ്മമോ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന പരിപാടി പി കെ എസ് ജില്ലാവൈസ്പ്രസിഡണ്ട് പി വി അനുഷ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി പി പി രാജീവൻ വിഷയാവതരണം നടത്തി. പ്രസിഡണ്ട് പി കെ രാജേഷ്, ടി വി ദാമോദരൻ എന്നിവർ സംസാരിച്ചു. 

Share news