KOYILANDY DIARY.COM

The Perfect News Portal

മക്കൾ ബിജെപിയിൽ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മക്കൾ ബിജെപിയിൽ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി. കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കൽപിക്കില്ല. പിതാക്കൻമാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകൾ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകൾ ഉണ്ടാവില്ല. കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാകില്ല – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share news