KOYILANDY DIARY.COM

The Perfect News Portal

നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണറെ വിമർശിച്ച്‌ പി കെ കുഞ്ഞാലികുട്ടി

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പി കെ കുഞ്ഞാലികുട്ടി. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇങ്ങനയല്ല നിയമസഭക്കുള്ളിൽ ഒരു ഗവർണർ പെരുമാറേണ്ടത്.

പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപനം ആദ്യ പാരഗ്രാഫും അവസാന പാരഗ്രാഫും വായിച്ച് നിമിഷങ്ങൾക്കുള്ളിൽ ഗവർണർ സഭ വിട്ടിറങ്ങുകയായിരുന്നു.

Share news