പിഷാരികാവ് ക്ഷേത്ര നാലമ്പല പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തികരിക്കും.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി ചിലവിൽ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നവീകരണ കമ്മിറ്റി വിളിച്ചു ചേർത്ത ഭക്തജന സംഗമം തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ ആദ്ധ്യക്ഷം വഹിച്ചു.

ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, പി. ബാലൻ, സി. ഉണ്ണികൃഷ്ണൻ, നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ്. രാജൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ ടി.കെ. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ ടി.ടി. വിനോദൻ, ശിവദാസൻ പനച്ചിക്കുന്ന്, മുണ്ടക്കൽ ശശീന്ദ്രൻ, തൈക്കണ്ടി രാമദാസ്, മുണ്ടക്കൽ ദേവിഅമ്മ, എ.കെ. ശ്രീജിത്ത്, പുന്നങ്കണ്ടി മോഹനൻ, മാനേജർ വിജയകുമാർ എന്നിവർ സംസാരിച്ചു.
