പിഷാരികാവ് ദേവസ്വം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രകലാ അക്കാദമിയുടെ ലോഗോ പ്രകാശനം എഴുത്തുകാരൻ ഡോ. സോമൻ കടലൂർ നിർവഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ എരോത്ത് അപ്പുക്കുട്ടി നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, കെ. ബാലൻ നായർ, സി. ഉണ്ണിക്കൃഷ്ണൻ, എം. ബാലകൃഷ്ണൻ, അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, സി. അശ്വിനീ ദേവ്, കെ.കെ. രാകേഷ്, പി. സി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ലോഗോ തയ്യാറാക്കിയ അനീഷ് പുത്തഞ്ചേരിയെ ആദരിച്ചു. ബാലുശ്ശേരി നൃത്യതി ഡാൻസ് സ്കൂൾ ഒരുക്കിയ നൃത്താർച്ചനയും നടന്നു
