KOYILANDY DIARY.COM

The Perfect News Portal

സ്‌ത്രീകൾക്ക്‌ പിങ്ക്‌ ബസ്‌ സർവീസ്‌ ആരംഭിക്കും; മന്ത്രി കെ ബി ഗണേഷ് കുമാർ

.

തൃശൂർ: സംസ്ഥാനത്ത്‌ സ്‌ത്രീകൾക്ക്‌ മാത്രമായി പിങ്ക്‌ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌ മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തൃശൂർ കെഎസ്‌ആർടിസി ബസ്‌ ടെർമിനലിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെയും നിർമാണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരക്കുള്ള നഗരങ്ങൾക്കനുസരിച്ച്‌ ഇ‍ൗ ബസുകൾ നൽകും. പിഎം ഇ ബസ്‌ പദ്ധതി പ്രകാരം കേരളത്തിന്‌ 300 ബസുകൾ ലഭിക്കും.

ബജറ്റ്‌ ടൂറിസം പദ്ധതിയുടെ ഭാഗമായി തീർഥാടന ടൂറിസം ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുരുവായൂരും ഉൾപ്പെടുന്നുണ്ട്‌. പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലേക്കും സർവീസ്‌ ആരംഭിക്കും. തമിഴ്‌നാട്‌ സർക്കാരുമായി ഉടൻ കരാർ ഒപ്പുവെയ്‌ക്കും.

Advertisements

 

Share news