KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇന്നലെ ദർശനത്തിനെത്തിയത് 1.10 ലക്ഷം ഭക്തന്മാർ

.

ശബരിമലയിൽ തീർഥാടക പ്രവാഹം. ഇന്നലെ 1,10,979 അയ്യപ്പഭക്തന്മാർ ശബരിമലയിൽ ദർശനം നേടി മലയിറങ്ങി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന തീർത്ഥാടകരുടെ എണ്ണമാണിത്. മകരവിളക്ക് മഹോത്സാവത്തിന്റെ ഭാഗമായി നട തുറന്ന് 22 ദിവസങ്ങൾ പിന്നിട്ടപ്പോൾ ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. സ്പോട്ട് ബുക്കിങ് വഴി 14,368 അയ്യപ്പന്മാരും ശബരിമലയിൽ ദർശനം നടത്തി.

 

കാനനപാത വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉള്ളത്. തിരക്ക് കൂടുന്ന സാഹചര്യത്തിലും എല്ലാവർക്കും സുഖദർശനം നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും പൊലീസും ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിട്ടുണ്ട്.

Advertisements

 

ശബരിമലയിലേക്കുള്ള യാത്രയിലും കാനനപാതയിലെ കാവലിനും കരുതലിനും വിവിധ വകുപ്പുകൾക്ക് തീർത്ഥാടകർ നന്ദി അറിയിക്കുന്നുണ്ട്. പെരിയാർ കടുവാ സങ്കേതത്തിന്റെ വന്യതയിലൂടെ കടന്നു പോകുന്നവർക്ക് കരുതലുമായി വനംവകുപ്പും പോലീസും ആരോഗ്യവകുപ്പും കൂടെയുണ്ട്. തിരക്കുണ്ടെങ്കിലും മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.

Share news