തിരുവങ്ങൂരിൽ തീർത്ഥാടകരുടെ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധിപേർക്ക് പരിക്ക്
.
കൊയിലാണ്ടി: തിരുവങ്ങൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് ലോറിക്ക് പിറകെ ഇടിച്ച് അപകടം. തമിഴ്നാട് സ്വദേശികളായ 16 ഓളം പേർക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ബസ്സാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കോത്തന്നൂർ പഞ്ചായത്തിലെ ജഗതീഷ് (44), പവൻ (17), മണിരാജ് (47), ചന്ദ്രപ്പ (30), ഗന്ധപ്പ (38), ഉമേഷ് (30), ലഗേഷ് (59), പ്രശാന്ത് കുമാർ (38), നവീൻ (34), രുദ്രഗൌഡ (9), യാജിത്ത് കുമാർ (12), മുരുകേശൻ (51), മോഹൻ കുമാർ (19), ആനന്ദ് (35), വെങ്കിടേഷ് (65), ബാബു (44) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.




