സ്‌ട്രോക്ക് രോഗികള്‍ക്കായി ഫിസിയോതെറാപ്പി ക്യാമ്പ്

കൊയിലാണ്ടി: കിടത്തി ചികിത്സ ഉള്‍പ്പെടെ ആവശ്യമായി വരുന്ന സ്‌ട്രോക്ക് രോഗികള്‍ക്കായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയനും മെഡിസ് ഫിസിയോതെറാപ്പി സെന്ററും ചേര്‍ന്ന് ദശദിന ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 15 ഞായറാഴ്ച മുതല്‍ 25 ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സൗജന്യ പരിശോധന ലഭ്യമാകും.
.

.
ഇതിന് പുറമെ കിടത്തി ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക ഇളവും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് ക്യാമ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9778469992, 9778469993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
