KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണം; ഫാർമസിസ്റ്റ് അസോസിയേഷൻ

മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ. തിരുവനന്തപുരം നെയ്യാററിൻകരയിലെ ഫാർമസിയ്ക്കും ഫാർമസിസ്റ്റിനുമെതിരെ നടന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിനെതിരെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 
ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരം മാത്രം വിതരണം ചെയ്യുന്ന നാർകോ – സൈക്കാട്രി വിഭാഗം മരുന്നുകൾ നൽകാത്തതിന്റെ പേരിൽ ഒരു വിഭാഗം മയക്കുമരുന്നിന് അടിമകളായ ക്രിമിനലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾക്ക് നേരെ നടത്തുന്ന അക്രമ പ്രവർത്തനതിൻ്റെ തുടർച്ചയാണ് നെയ്യാററിൻകരയിൽ നടന്നതെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ. പി. പി. എ) സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 
രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ കിട്ടാത്ത സാഹചര്യം ഒഴിവാക്കാൻ വേണ്ടി രാത്രി കാലങ്ങളിൽ പോലും സേവനം ചെയ്യുന്ന റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഉള്ള മുഴുവൻ ഫാർമസി സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നുo യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം. യോഹന്നാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ, നവീൻലാൽ പാടിക്കുന്ന്, അൻസാരി, അജിത് കുമാർ എന്നിവർ സംസാരിച്ചു.
Share news