KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോൽസവം കൊടിയേറി

കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോൽസവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ത്യന്തരത്നം അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ സംഘടിപ്പിച്ത്. മെഗാ തിരുവാതിരയും, പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി.

22ന് വൈകീട്ട് 7 മണി സർപ്പബലിയും, സർപ്പപൂജയും, രാത്രി 8.30 ന് നാടകം ഊഴം, 23ന്, ഉച്ചക്ക് അന്നദാനം, വൈകു. 4.30 ന് പൂക്കുട്ടിച്ചാത്തൻ തിറ, രാത്രി 8 മണിക്ക് കരുവാളമ്മ തിറ, 9.30 ചാമുണ്ഡി ഭഗവതി നട്ടത്തിറ, 10 മണി പരദേവത നട്ടത്തിറ, 2 മണി, ചാമുണ്ഡി ഭഗവതി ഭൈരവൻ തിറ, 4 മണി കനലാട്ടം, 5 മണിവേട്ടക്കൊരുമകൻ തിറ, 6 മണി താനിയാടൻ തിറ എന്നിവയും നടക്കും.

Share news