പെരുവട്ടൂർ സ്റ്റീൽ ടെക് – പടിഞ്ഞാറെകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 13-ാം വാർഡിൽ പണി പൂർത്തിയാക്കിയ പെരുവട്ടൂർ സ്റ്റീൽ ടെക് – പടിഞ്ഞാറെകണ്ടി റോഡ് നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൻ കെ.എ ഇന്ദിര ടീച്ചർ ആശംസകൾ നേർന്നു. കൗൺസിലർ ചന്ദ്രിക ടി ശ്രേയസ് സ്വാഗതം പറഞ്ഞു. അഡ്വ. എൽ.ജി. ലിജീഷ്, മുൻ കൌൺസിലർമാരായ എ.കെ. രമേശൻ, ഗംഗാധരൻ, സി. രാമകൃഷ്ണൻ മാസ്റ്റർ എന്നവിർ സംബന്ധിച്ചു.
