പെരുവട്ടൂർ മഹാത്മാ റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ മഹാത്മാ റസിഡൻ്റ്സ് അസോസിയേഷൻ എസ്എസ്എൽസി, യു എസ് എസ്, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയികളെ അനുമോദിച്ചു. നഗരസഭ കൗൺസിലർ സുധ സി. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. ശങ്കരൻ്റെ അദ്ധ്യക്ഷത വഹിച്ചു.
.

.
ഹിബ ഫാത്തിമ, നജ ഫാത്തിമ, സിമിയ ലുജെൻ, ആൻവിയ ആർ സാജൻ, ആസിയ ഹന എന്നീ വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി. യോഗത്തിൽ സുരേന്ദ്രൻ ഇ.ടി, സുനിൽ കുമാർ ടി, അഖിൽ എൻ. കെ. എന്നിവർ സംസാരിച്ചു. അരുൺ എൻ കെ നന്ദി പറഞ്ഞു.
