KOYILANDY DIARY.COM

The Perfect News Portal

ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുകയാണെന്ന പരാതിയുമായി സീരിയൽ താരം. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ താരമാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുണിനും കുടുംബത്തിനും എതിരെയാണ് ആരോപണം. 

ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും അഞ്ച് വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭർത്താവിന്റെ ദോഷം മാറാൻ എന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നൽകാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം.

 

‘വിവാഹം കഴിഞ്ഞ് ആറ് വർഷമായി. ഈ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണ്. ഒരു വിധത്തിലും ജീവിക്കാൻ പറ്റുന്നില്ല. എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും.

Advertisements

 

പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേർപ്പെടുത്തണമെന്നാണ്’ നടി പറഞ്ഞു.

Share news