പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതി നല്‍കി

.
പാലിയേക്കരയിൽ ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും പഴയ നിരക്ക് മാത്രമേ പിരിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ടോൾ പിരിവ് വിലക്കിയത്.

വിലക്ക് നീക്കാൻ കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും ടോൾ കമ്പനിയും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കോടതി ടോൾ പിരിവിന് അനുമതി നൽകിയിരുന്നില്ല. തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ഓരോ തവണ കേസ് പരിഗണിച്ചപ്പോഴും വിലക്ക് നീട്ടുകയായിരുന്നു.

സർവ്വീസ് റോഡിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് ജില്ലാ കളക്ടർ ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അനുമതി നൽകിയത്. എല്ലാ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാരും ഉറപ്പു നൽകി. ടോൾ പിരിവിന് അനുമതി ലഭിച്ചാൽ മാത്രമോ കരാറുകാരനെ കൊണ്ട് യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിക്കാനാവൂ എന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.

തുടർന്നാണ് നിബന്ധനകളോടെ ടോൾ പിരിവിന് കോടതി അനുമതി നൽകിയത്. പഴയ നിരക്കിൽ മാത്രമേ ടോൾ പിരിക്കാവൂ എന്നും വർദ്ധിപ്പിച്ച നിരക്ക് പിരിക്കാൻ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. 7 I ദിവസത്തിന് ശേഷമാണ് ടോൾ പിരിവിനുള്ള വിലക്ക് കോടതി നീക്കിയത്.
