കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ സ്ഥിരം ഇരിപ്പിടം നൽകി
.
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്ഥിരം ഇരിപ്പിടം നൽകി സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് മനോജ് വൈജയന്തിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ഷജിത ടി ബെഞ്ചുകൾ ഏറ്റുവാങ്ങി.


സെക്രട്ടറി കെ സുരേഷ് ബാബു, മുരളി മോഹൻ, പി കെ ബാബു, പ്രഭാകരൻ കണ്ണങ്കണ്ടി, അനിത മനോജ്, ബിന്ദു, ബാബു, അർച്ചന, മുരളി, രേഷ്മ, സജിത്ത്, സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, പിടിഎ പ്രസിഡണ്ട് എ, സജീവ് കുമാർ, എസ് എം സി ചെയർമാൻ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.
Advertisements




