KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര പുതിയ കുന്നുമ്മൽ രാജൻ ചികിത്സാ സഹായം തേടുന്നു

കോഴിക്കോട്: പേരാമ്പ്ര പുതിയ കുന്നുമ്മൽ രാജൻ ചികിത്സാ സഹായം തേടുന്നു. ദീർഘകാലമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലാണ് രാജൻ. വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കയാണ്. മാരക രോഗത്തിനു മുന്നിൽ പകച്ചുപോയ നിർധനരായ രാജന്റെ കുടുബത്തിന്റെ നിസ്സഹായാവസ്ഥയ്ക്ക് മുന്നിൽ നമുക്ക് പുറംതിരിഞ്ഞു നിൽക്കാനാവില്ല.

വിവാഹ പ്രായമായ രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്ന രാജന്റെ കുടുംബത്തിന് ചെറിയ ഒരു വീടും എട്ട് സെന്റ് സ്ഥലവും മാത്രമാണുള്ളത്. ശസ്ത്രക്രിയയ്ക്കാവശ്യമായ 50 ലക്ഷം രൂപയും അനുബന്ധ ചെലവുകളും ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ഉദാരമതികളായ സ്വദേശത്തുള്ളവരുടെയും വിദേശത്തുള്ള വരുടെയും അകമഴിഞ്ഞ സഹായമല്ലാതെ മറ്റൊരു നിർവ്വാഹവുമില്ല.

ഈ മഹത്തായ ദൗത്യപൂർത്തീകരണത്തിന് വേണ്ടി പേരാമ്പ്ര എം എൽ എ.ടി പി രാമകൃഷ്ണൻ മുഖ്യ രക്ഷാധികാരിയായി മുളിയങ്ങൽ കേന്ദ്രമായി രാഷ്ട്രീയ – സാമൂഹ്യ – സന്നദ്ധ സേവന പ്രവർത്തകരുടെ കൂട്ടായ്മയിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കയാണ്. പ്രസ്തുത കമ്മിറ്റിയിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണമുണ്ടാവണമെന്ന് രാജൻ ചികിത്സ സഹായ കമ്മിറ്റിയുടെ ഭാരവാഹികളായ ചെയർമാൻ /കൺവീനർ /ഖജാൻജി തടുങ്ങിയവർ അഭ്യർത്ഥിച്ചിരിക്കുന്നു.

Advertisements
Share news