പേരാമ്പ്ര രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ (87) നിര്യാതനായി

പേരാമ്പ്ര: രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ (87) നിര്യാതനായി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ മുൻ ജീവനക്കാരനായിരനും, പേരാമ്പ്രയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: പ്രസാദ് (റിട്ട. കനറാ ബാങ്ക്), പ്രകാശൻ (റിട്ട. അധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), പ്രസീത (അധ്യാപിക, ചീക്കിലോട് എ.യു.പി.സ്കൂൾ).

മരുമക്കൾ : ഉഷ വി.പി. (കായണ്ണ), രഞ്ജിനി (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ ), മണി (പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ ചിരുതേയ് അമ്മ, കല്യാണി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ. സംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് പേരാമ്പ്ര ബൈപാസിനു സമീപം രയരോത്ത് വീട്ടുവളപ്പിൽ നടക്കും.

