പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു
പേരാമ്പ്ര: പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു. റിട്ട. എ ഇ ഒ, പി സി ഗോപിനാഥൻ, എം ബാലൻ, കെ കെ ഇബ്രായി, ഇബ്രാഹിം കൂത്താളി, എൻ പി നാരായണൻ, കെ ശോഭ, പി ശാന്ത, കെ കെ നിർമ്മല എന്നിവരെ പ്രസിഡണ്ട് മൊമെറോയും പൊന്നാടയും നൽകി ആദരിച്ചു.

വി ഗോപി, പൂളക്കണ്ടി കുഞ്ഞമ്മത്, കീരിക്കണ്ടി അബ്ദുള്ള, കെ കെ ഫാത്തിമ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി. കെ. ബാലകൃഷ്ണൻ സ്വാഗതവും ലൈബ്രേറിയൻ റീജ കെ ടി നന്ദിയും പറഞ്ഞു.

