കൃഷിനാശം സമ്പൂർണ വിള ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രതിനിധികളും കൃഷിഭവൻ ജീവനക്കാരും സന്ദർശിച്ചു. പ്രസിഡണ്ട് വി. കെ. പ്രമോദ്, വൈസ് പ്രസിഡണ്ട് കെ. എം. റീന, സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, കൃഷി ഓഫീസർ നിസാം അലി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയേഷ്. ഇ. ആർ, കൃഷി അസിസ്റ്റന്റ് മാരായ അഹൽജിത്ത്. ആർ, രജിഷ്മ. ടി. കെ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

കൃഷി നാശം മൂലമുണ്ടാകുന്ന വ്യാപകമായ നഷ്ടം ഒരു പരിധിവരെ പരിഹരിക്കാൻ പഞ്ചായത്തിലെ മുഴുവൻ കർഷകരെയും വിള ഇൻഷുറൻസിന്റെ കീഴിൽ കൊണ്ടുവരുമെന്നും അതിനായി ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് വി. കെ. പ്രമോദ് പറഞ്ഞു
