KOYILANDY DIARY.COM

The Perfect News Portal

മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കായണ്ണ: മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. സി കെ അസീസിന്‍റെ ഒന്നര വയസ്സ് പ്രായമുള്ള പോത്തിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ചന്ദന്‍കാട്ടിന്‍മേല്‍ സി കെ മുഹമ്മദിന്‍റെ സ്ഥലത്തെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പോത്ത് വീണത്. പത്തടിയോളം വെള്ളമുള്ള കിണറ്റില്‍ പരിസരവാസികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന ഇത്തരം മാലിന്യങ്ങള്‍  വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പരിസരവാസികളോട് സേന ആവശ്യപ്പെട്ടു.

കിണറ്റിലെ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു പോത്തിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഫയര്‍ & റെസ്ക്യു ഓഫീസ്സര്‍ എം മനോജിന് അരമണിക്കൂറോളം കിണറ്റിൽ കഴിയേണ്ടിവന്നു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്ക്യു ഓഫീസ്സര്‍മാരായ ജി, ബി, സനല്‍രാജ്, പി യം വിജേഷ്, സി കെ സ്മിതേഷ്, ഹോംഗാര്‍ഡ് പി സി അനീഷ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

Share news