KOYILANDY DIARY.COM

The Perfect News Portal

പൊന്നാനിക്കാർക്ക്‌ ഇനി കടലാക്രമണത്തെ പേടിക്കാതെ കഴിയാം

പൊന്നാനി: പൊന്നാനിക്കാർക്ക്‌ ഇനി കടലാക്രമണത്തെ പേടിക്കാതെ കഴിയാം. കടൽഭിത്തി നിർമാണത്തിന്‌ പിന്നാലെ ജിയോ ഭിത്തി പ്രവൃത്തിയും ആരംഭിച്ചു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 16 ലക്ഷം ചെലവഴിച്ച്‌ മുല്ല റോഡിൽ 134 മീറ്ററിലാണ് നിർമാണം. മാറഞ്ചേരിയിലുള്ള ശിവനാണ്‌ നിർമാണ ചുമതല. പാലപ്പെട്ടി അജ്മീർനഗറിൽ 84 മീറ്റർ ജിയോ ബാഗ് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ്‌ പ്രവൃത്തി. 

കടൽഭിത്തി നിർമാണം അവസാനഘട്ടത്തിൽ

പൊന്നാനി ഹിളർ പള്ളി ഭാഗത്തെ 218 മീറ്റർ കടൽഭിത്തി നിർമാണം അവസാനഘട്ടത്തിൽ. പി നന്ദകുമാർ എംഎൽഎയുടെ ഇടപെടലിൽ  അടിയന്തരമായി 118 മീറ്റർ കടൽഭിത്തി നിർമിക്കാൻ 35 ലക്ഷം സർക്കാർ അനുവദിച്ചതിനുപിന്നാലെ  100 മീറ്റർകൂടി വ്യാപിപ്പിക്കാൻ 30 ലക്ഷംകൂടി  ഇറിഗേഷൻ വകുപ്പ് അനുവദിച്ചിരുന്നു. ഈ നിർമാണ പ്രവൃത്തിയാണ് പൂർത്തീകരണത്തിലേക്ക് അടുക്കുന്നത്.  2.8 മീറ്റർ ഉയരത്തിലാണ് ഭിത്തി. രണ്ട് ലെയറുകളിലായി നിർമിക്കുന്ന കടൽഭിത്തിയുടെ അടിഭാഗത്ത്  7.6 മീറ്റർ വീതിയും മുകളിൽ രണ്ട് മീറ്റർ വീതിയുമുണ്ടാകും.
Share news